കോട്ടക്കല്‍: പല്ലക്ക് റിസോര്‍ട്ട് ഓപ്പണ്‍ സ്‌പെയ്സില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ സെന്‍ട്രല്‍ എക്സികുട്ടീവ് യോഗം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. വി.എസ് ജോയ് ഉദ്ഘാടനം ചെയ്തു.
വരുന്ന ലോക്‌സഭ ഇലക്ഷന് സജ്ജമാകാനും താഴെ തട്ടില്‍ ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുവാനും ജില്ലാ എക്സികുട്ടീവ് തീരുമാനിച്ചു.
ലഹരിക്കെതിരെയുള്ള ക്യാമ്പയിന്‍ ജില്ലാ തലത്തില്‍ ആരംഭിക്കുമെന്നും യോഗത്തില്‍ തീരുമാനമായി. വനിതാ വിംഗ് ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ തല ചാര്‍ജ് ജനറല്‍ സെക്രട്ടറി ആതിരക്കും, ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കേസ് സംബന്ധമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വേണ്ടിയുള്ള ലീഗല്‍ സെല്ലിന്റെ ചാര്‍ജ് അഡ്വ. പ്രജിത്തിനും നല്‍കി എക്സികുട്ടീവ് തീരുമാനിച്ചു.
സെന്‍ട്രല്‍ എക്സികുട്ടീവിന് ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഹാരിസ് മുതൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഉമറലി കാരെക്കാട്, അനീഷ് കരുളായി, മുഹമ്മദ് പാറയില്‍, ആസാദ് തമ്പാനങ്ങാടി, ജില്ലാ വൈസ് പ്രസിഡന്റുമാരായ നിസാം കരുവാരക്കുണ്ട്, ഷിജി മോള്‍ കാളികാവ്, അഡ്വ പ്രജിത്, അഡ്വ വിശ്വനാദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.