മലപ്പുറം: എസ്.വൈ.എസ് സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൽ.ഡി.സി ഓറിയന്റേഷൻ പ്രോഗ്രാം ശ്രദ്ധേയമായി. വാദിസലാം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എസ്.വൈ.എസ് ജില്ലാ സെക്രട്ടറി പി.പി.മുജീബ് റഹ്‌മാൻ വടക്കേമണ്ണ ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡണ്ട് ടി.സിദ്ദീഖ് മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ബോർഡ് മെമ്പർ ഹാരിസ് പെരിമ്പലം ഓറിയന്റേഷൻ ക്ലാസിന് നേതൃത്വം നൽകി.
സോൺ ഭാരവാഹികളായ അഹമ്മദലിപി.എ, അൻവർ അഹ്സനി, ഫഖറുദ്ദീൻ.കെ എന്നിവർ സംസാരിച്ചു.