ഇരുമ്പുചോലയിൽ അടിപ്പാത നിർമാണം പുരോഗമിക്കുന്നു

എ.ആർ. നഗർ: പുനർനിർമാണം നടക്കുന്ന കോഴിക്കോട്-തൃശ്ശൂർ ദേശീയപാതയിൽ ഇരുമ്പുചോലയിൽ അടിപ്പാത നിർമാണം തുടങ്ങി.

ഈ ഭാഗത്ത് ആദ്യഘട്ടത്തിൽ കൊളപ്പുറത്ത് മേൽപ്പാലവും വി.കെ. പടിയിൽ അടിപ്പാതയും മാത്രമാണുണ്ടായിരുന്നത്. ഇതിനാൽ ഇരുമ്പുചോലയിലുള്ളവർക്ക് ദേശീയപാതയുടെ മറുപുറത്തെത്തണമെങ്കിൽ രണ്ട് കിലോമീറ്ററിലധികം ചുറ്റിസഞ്ചരിക്കേണ്ടിവരുമായിരുന്നു.

വിദ്യാർഥികളും കർഷകരും വലിയ ആശങ്കയിലായിരുന്നു. ഇതോടെ ഇവിടത്തെ ജനങ്ങൾ സംയുക്ത സമരസമിതി രൂപവത്കരിച്ച് അനിശ്ചിതകാലസമരവും ആരംഭിച്ചിരുന്നു.

പ്രശ്നത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ.യും എം.പി. അബ്ദുസ്സമദ് സമദാനി എം.പി.യും ഇടപെട്ടിരുന്നു. ജനങ്ങളുടെ ശക്തമായ ആവശ്യത്തെ തുടർന്ന് അധികൃതർ ഇവിടെ അടിപ്പാത അനുവദിക്കുകയായിരുന്നു.

അങ്ങാടിയിൽനിന്ന് 100 മീറ്റർ മാറി താഴ്‌ഭാഗത്ത് പാലത്തിനടുത്തായാണ് പാത നിർമിക്കുന്നത്. ഇതോടെ ജനങ്ങളുടെ ആശങ്കയ്ക്ക് അറുതിയായി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}