കൊളപ്പുറം: എ.ആർ. നഗർ ഗ്രാമപ്പഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും ചേർന്ന് ആരോഗ്യഭേരി ക്യാമ്പ് സംഘടിപ്പിച്ചു. ജീവിതശൈലീ രോഗനിർണയം നടത്തി. പ്രസിഡന്റ് കാവുങ്ങൽ ലിയാഖത്തലി ഉദ്ഘാടനംചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സി. ജിഷ അധ്യക്ഷതവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. സി.ടി. മുഹമ്മദ്കുട്ടി, സി.കെ. നാസർ അഹമ്മദ്, ശ്രീജ സുനിൽ, പി.കെ. അബ്ദുൽറഷീദ്, സജ്‌ന അൻവർ, കെ.എം. ബേബി, ഷൈലജ പുനത്തിൽ, എച്ച്.ഐ. ടി. മുഹമ്മദ് ഫൈസൽ, അൻവർ ആവയിൽ എന്നിവർ പ്രസംഗിച്ചു.