ഊരകം: ഊരകം പാറക്കണ്ണി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ ഉത്സവം വെള്ളിയാഴ്ച നടക്കും. ഉച്ചപ്പൂജ, ഭക്തിപ്രഭാഷണം, ദീപാരാധന എന്നീ പരിപാടികൾക്കുശേഷം ചടങ്ങുകൾ സമാപിക്കും. ക്ഷേത്രം തന്ത്രി കുട്ടല്ലുർ നാരായണൻ നമ്പൂതിരി കാർമികത്വം വഹിക്കും. അന്നദാനവുമുണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.