വേങ്ങര: കണ്ണാട്ടിപ്പടി കുറ്റൂർ നോർത്ത് റോഡിൽ എടത്തോള ഭവനത്തിന് തൊട്ടരികെ നിയന്ത്രണം വിട്ട കാർ അപകടത്തിൽ പെട്ടു. ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു അപകടം.
ക്ഷേത്രോത്സവത്തിനോടുബന്ധിച്ചു നടക്കുന്ന കലാ പരിപാടികളിൽ പങ്കടുത്തു മടങ്ങുന്ന എട്ടോളം വരുന്ന യുവതികൾക്കാണ് പരിക്കേറ്റത്
പരിക്കേറ്റവരേ കുന്നുംപുറം ദാറുൽ ശിഫാ ആശുപത്രിയിൽ നിന്നും പ്രഥമ ശുഷ്ര്രൂഷ നൽകിയതിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ്, അൽമാസ് കോട്ടക്കൽ എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.
സമീപ പ്രദേശത്തെ യുവാക്കളും സമീപ വാസികളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.