മലപ്പുറം: ആര്‍ ജെ ഡി എന്നും കര്‍ഷകര്‍ക്കൊപ്പമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സബാഹ് പുല്‍പ്പറ്റ പ്രസ്താവിച്ചു. മുഖ്യധാരാ പാര്‍ട്ടികള്‍ കര്‍ഷകരെ കയ്യൊഴിയുമ്പോള്‍ അവരെ ചേര്‍ത്തു പിടിച്ച് കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പ്രക്ഷോഭങ്ങള്‍ നടത്താന്‍ കിസാന്‍ ജനതയും ആര്‍ ജെ ഡി എന്നും രംഗത്തുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. വേങ്ങര മണ്ഡലത്തിലെ കൊളപ്പുറത്ത് കിസാന്‍ ജനത ജില്ലാ കമ്മറ്റി നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിയുന്നു അദ്ദേഹം.
സംസ്ഥാന സെക്രട്ടറി ഡോ.രബിജ, ജില്ലാ പ്രസിഡന്റ് അഡ്വ. ജനാര്‍ദ്ദനന്‍ എന്നിവര്‍ക്കും ചടങ്ങില്‍ സ്വീകരണം നല്‍കി. കിസാന്‍ ജനത ജില്ലാ പ്രസിഡന്റ് കെ സി സൈതലവി അധ്യക്ഷത വഹിച്ചു.
ഈ മാസം അവസാനം ആര്‍ ജെ ഡി കിസാന്‍ ജനത ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മമ്പുറത്ത് നടത്തുന്ന കര്‍ഷക സെമിനാര്‍ വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. സബാഹ് പുല്‍പ്പറ്റ, ഡോ. രബിജ, അഡ്വ. ജനാര്‍ദ്ദനന്‍ എന്നിവര്‍ (രക്ഷധികാരികള്‍), കെ സി സൈതലവി (ചെയര്‍മാന്‍),
ഒ പി ഇസ്മായില്‍ (കണ്‍വീനര്‍)എന്നിവര്‍ ഭാരവാഹികളായി സ്വാഗത സംഘം രൂപീകരിച്ചു.
അലി പുല്ലിത്തൊടി, എന്‍ പി മോഹന്‍രാജ്, ഒഴുകൂര്‍ മുഹമ്മദ് കുട്ടി, ഒ പി ഇസ്മായില്‍ , എന്‍ജിനിയര്‍ മൊയ്തീന്‍ കുട്ടി, മാനുവല്‍ കുട്ടി മണിമല, ഹനീഫ പാറയില്‍, സി എം കെ മുഹമ്മത്, ഐരൂര്‍ മുഹമ്മദലി, എസ് കമറുദ്ധീന്‍, അലവി പുതുശ്ശേരി,ഹംസ എടവണ്ണ തുടങ്ങിയവര്‍ സംസാരിച്ചു.