കോട്ടക്കൽ: ക്ലാരി നോർത്ത് പാലച്ചിറമാട് എ എം യു പി സ്കൂളിൽ എൻ ജി സിയുടെ നേതൃത്വത്തിൽ ഊർജ സംരക്ഷണ ക്ലാസ്സും എൽ ഇ ഡി ബൾബ് നിർമാണ പരിശീലനവും സംഘടിപ്പിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സൽമത്ത് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് എ സി റസാഖ് അധ്യക്ഷത വഹിച്ചു. പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡന്റ് ലിബാസ് മൊയ്‌തീൻ മുഖ്യാതിഥിയായി.
പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ മുസ്തഫ കളത്തിങ്ങൽ, പ്രധാനധ്യാപകൻ ഷാഹുൽ ഹമീദ്, മാനേജർ കുഞ്ഞിമൊയ്‌തീൻ കുട്ടി, അധ്യാപകരായ റിനൂപ്, ആശിഫ് പ്രസംഗിച്ചു. എൻ ജി സി പ്രതിനിധി ശാഫി ക്ലാസ്സിന് നേതൃത്വം നൽകി.