വേങ്ങര: കച്ചേരിപ്പടി അലിഫ് ഇസ്ലാമിക് സ്കൂളിലെ എൽ.കെ.ജി മുതൽ നാലാം ക്ലാസ്സ് വരെയുള്ള കുട്ടികൾ സ്വരൂപിച്ച തുക വേങ്ങര പെയിൻ & പാലിയേറ്റീവിന് കൈമാറി.
സ്കൂൾ പ്രിൻസിപ്പൽ ഷഫീല നസ്രിൻ, സ്കൂൾ ലീഡർ പി. അഹമ്മദ് ഹാദി, മാനേജർ ഇബ്രാഹിം സി. പി
എന്നിവരിൽ നിന്നും പാലിയേറ്റീവ് പ്രതിനിധികളായ ടി. കെ. ബാവ, ബഷീർ പുല്ലമ്പലവൻ, അലവി എം. പി, കുട്ടി മോൻ എന്നിവർ ഏറ്റുവാങ്ങി.
ചടങ്ങിൽ ടി. കെ. ബാവ, ബഷീർ പുല്ലമ്പലവൻ, കുട്ടി മോൻ, ഇബ്രാഹിം സിപി എന്നിവർ പ്രസംഗിച്ചു.
സ്കൂൾ പ്രിൻസിപ്പൾ ഷഫീല നസ്രിൻ സ്വാഗതവും സ്കൂൾ ലീഡർ പി. അഹമ്മദ് ഹാദി നന്ദിയും പറഞ്ഞു.