കൊളപ്പുറത്തെ യാത്രാപ്രശനം; ഉചിതമായ തീരുമാനം എടുക്കും: മന്ത്രി മുഹമ്മദ് റിയാസ്

കൂരിയാട്: കൊളപ്പുറത്തെ യാത്രാപ്രശനം പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി കൊളപ്പുറം സമരസമിതി.

നാളെ മുഖ്യമന്ത്രിമായുള്ള ചർച്ചയിൽ ഉന്നയിക്കുമെന്നും ഉചിതമായ തീരുമാനം എടുക്കുമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് ജനങ്ങളോട് പറഞ്ഞു. ദേശിയപാത വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ കൂരിയാട് എത്തിയതായിരുന്നു മന്ത്രി.

കൊളപ്പുറം സമരസമിതി കൺവീനർ നാസർ മലയിൽ, ചെയർമാൻ മുസ്തഫ പുള്ളിശ്ശേരി, മറ്റ് സമരസമിതി അംഗങ്ങൾ, എം എൽ എ പി.കെ കുഞ്ഞിലിക്കുട്ടി, സബാഹ് കുണ്ടുപുഴക്കൽ, പ്രാദേശിക നേതാക്കന്മാർ, എന്നിവരുടെ സാന്നിധ്യത്തിൽ മന്ത്രിയുമായി സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}