സർക്കാരിന്റെ അധ്യാപക ദ്രോഹ നടപടികൾ അവസാനിപ്പിക്കുക: കെ.എസ്.ടി.യു

കോട്ടക്കൽ: അധ്യാപകരോടും ജീവനക്കാരോടുമുള്ള സംസ്ഥാന സർക്കാറിൻ്റെ ദ്രോഹ നടപടികൾക്കും അവകാശ നിഷേധങ്ങൾക്കുമെതിരെ ജനുവരി 24 ന് നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കുവാൻ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു) ജില്ലാ കൗൺസിൽ തീരുമാനിച്ചു.
 
കൗൺസിൽ മീറ്റ് സംസ്ഥാന പ്രസിഡൻ്റ്  കെ.എം.അബ്ദുള്ള ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് എൻ.പി മുഹമ്മദാലി  അധ്യക്ഷത വഹിച്ചു.

നിയമനാംഗീകാരം നൽകുക.പങ്കാളിത്ത പെൻഷൻ പിൻവലിക്കുക,ഡി.എ കുടിശ്ശിക അനുവദിക്കുക, ഉച്ചഭക്ഷണ പദ്ധതി  സർക്കാർ വിഹിതം നൽകുക, സർവീസിലുള്ള അധ്യാപകരെ കെ ടെറ്റിൽ നിന്ന് ഒഴിവാക്കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ച് തുടർ സമരങ്ങളും നടത്താൻ തീരുമാനിച്ചു.

സംസ്ഥാന ഭാരവാഹികളായ പി കെ എം ഷഹീദ്, മജീദ് കാടേങ്ങൻ, സിദ്ധീക്ക് പാറക്കോട്, വി എ ഗഫൂർ, റഹീം കുണ്ടൂർ, കെ.ടി അമാനുള്ള, കെ ഫസൽ ഹഖ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ പി വി ഹുസൈൻ,ഫൈസൽ മൂഴിക്കൽ, ഇ പി എ ലത്തീഫ്,ഇസ്മയിൽ പൂതനാരി പ്രസംഗിച്ചു.

ഭാരവാഹികളായി  എൻ പി മുഹമ്മദ് അലി (പ്രസിഡൻ്റ്), 
 വീരാൻകുട്ടി കോട്ട (ജനറൽ സെക്രട്ടറി) , കെ എം ഹനീഫ (ട്രഷറർ), സഫ്ദറലി വാളൻ ( ഓർഗനൈസിംഗ് സെക്രട്ടറി), ടി വി ജലീൽ അസോസിയേറ്റ് സെക്രട്ടറി), വി ഷാജഹാൻ,പി മുഹമ്മദ് ഷമീം,കെ പി ഫൈസൽ, കെ പി ജലീൽ, പി ടി സക്കീർ ഹുസൈൻ, സാദിഖലി ചിക്കോട്, പി അബൂബക്കർ, ടി പി അബ്ദുൽ റഷീദ്, അശ്റഫ് മേച്ചേരി (വൈസ് പ്രസിഡൻറുമാർ),
എ കെ നാസർ, സി മുഹമ്മദ് മുനീർ,എ എ സലാം, കെ ടി ശിഹാബ്, സി ടി ജമാലുദ്ധീൻ
 എ വി ഇസ്ഹാഖ്, കെ.ടിഅലവിക്കുട്ടി,  ഫെബിൻ കളപ്പാടൻ,സാദിഖ് കട്ടുപാറ (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}