വേങ്ങര: "വിജ്ഞാനമാണ് വെളിച്ചം വിശ്വാസമാണ് വിമോചനം" എന്ന വിഷയത്തിൽ വേങ്ങര മനാറുൽ ഹുദാഅറബിക് കോളേജ് എം എസ് എം, എം ജി എം സ്റ്റുഡന്റ് വിംഗ് ഈമാസം ജനുവരി 25ന് വേങ്ങര മനാറുൽ ഹുദാഅറബിക് കോളേജ് സ്റ്റുഡൻസ് വിംഗ് സംഘടിപ്പിക്കുന്ന ദഹ്‌വാ സമ്മേളനത്തിന്റെപ്രചരണ സമ്മേളനം പ്രൗഢമായി.
മനാറുൽഹുദാ ക്യാമ്പസിൽനടന്ന പ്രചാരണസമ്മേളനം കെ എൻ എം ജില്ലാ ജനറൽ സെക്രട്ടറി എൻ കുഞ്ഞപ്പമാസ്റ്റർ ഉദ്ഘാടനംചെയ്തു. കോളേജ് പ്രിൻസിപ്പാൾ നസീറുദ്ദീൻറഹ്മാനി അധ്യക്ഷതവഹിച്ചു. കോളേജ് വൈസ് പ്രസിഡണ്ട് അബ്ദുൽ ഖാദർ അൽഖാസിമി ആമുഖപ്രഭാഷണം നടത്തി.
കേരള ജംഇയ്യത്തുൽഉലമ സംസ്ഥാന ജനറൽസെക്രട്ടറി ഹനീഫ് കായക്കൊടി മുഖ്യപ്രഭാഷണം നടത്തി. കെ എൻ എം ജില്ലാട്രഷറർ എൻ വി ഹാഷിംഹാജി, സൗദി ഇസ്ലാമിക് സെന്റർ പ്രതിനിധി ചെമ്പൻ അബ്ബാസ്, കെ എൻ എം കോട്ടക്കൽ മണ്ഡലംപ്രസിഡണ്ട് സിപി മുഹമ്മദ്കുട്ടി അൻസാരി, വേങ്ങര മണ്ഡലംപ്രസിഡണ്ട് ടി കെ മുഹമ്മദ് മൗലവി, കോളേജ് ഡയറക്ടർ ബാദുഷ ബാഖവി തുടങ്ങിയവർ പ്രസംഗിച്ചു. നെസ്മൽ ആട്ടീരി സ്വാഗതവും സാനു മാലിക് നന്ദിയും പറഞ്ഞു.