കൂൾ കലോത്സവംസ്വർണക്കപ്പിന് സ്വീകരണം

കോട്ടയ്ക്കൽ: കൊല്ലത്തു നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്ക് സ്വർണക്കപ്പുമായി പോകുന്ന ഘോഷയാത്രയ്ക്ക് ജില്ലയിൽ സ്വീകരണം നൽകി. കോട്ടയ്ക്കൽ രാജാസ് സ്കൂളിൽ നടന്ന സ്വീകരണപരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനംചെയ്തു. രാജാസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി.ആർ. സുജാത കപ്പിൽ ഹാരാർപ്പണം നടത്തി.

മുൻ വർഷത്തെ വിജയികളായ കോഴിക്കോട് ജില്ലയിൽനിന്ന് 117.5 പവൻ തൂക്കം വരുന്ന സ്വർണക്കപ്പ് പൊതുമരാമത്ത് -വിനോദസഞ്ചാരമന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസാണ് കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് കൈമാറിയത്. ജില്ലാ അതിർത്തിയായ രാമനാട്ടുകരയിൽ മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടർക്കുവേണ്ടി അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് അഷ്‌റഫ് പെരുമ്പള്ളി കപ്പ് ഏറ്റുവാങ്ങി. കോട്ടയ്ക്കൽ രാജാസ് സ്കൂളിന് സമീപത്തുനിന്ന് ബാൻഡുവാദ്യത്തിന്റെ അകമ്പടിയോടെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉൾപ്പെടെ ജനപ്രതിനിധികളും വിദ്യാർഥികളും അധ്യാപകരുംചേർന്ന് വേദിയിലേക്ക് ആനയിച്ചു.

നഗരസഭ ആക്ടിങ് ചെയർപേഴ്‌സൺ ഡോ. കെ. ഹനീഷ, ജില്ലാപഞ്ചായത്തംഗങ്ങളായ അധ്യക്ഷ നസീബ അസീസ്, ബഷീർ രണ്ടത്താണി, നഗരസഭാംഗങ്ങളായ ടി. കബീർ, സനില പ്രവീൺ, ഡി.ഇ.ഒ. പി.പി. റുഖിയ, പ്രഥമാധ്യാപകൻ എം.വി. രാജൻ, പി.ടി.എ. പ്രസിഡന്റ് സാജിത് മാങ്ങാട്ടിൽ എന്നിവർ സംസാരിച്ചു. കപ്പുമായുള്ള ഘോഷയാത്ര തുടർന്ന് പാലക്കാട്ടേക്കു തിരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}