വേങ്ങര: പുതു വർഷത്തോട് അനുബന്ധിച്ചു കിങ്‌സ് ബാഡ്മിന്റൺ അക്കാഡമിയിൽ വെച്ച് നടത്തിയ വാശിയേറിയ ക്ലബ് ചാമ്പ്യൻഷിപ്പിൽ പി സി നാസർ നയിച്ച കിങ് ടൈഗർസിനെയും മുഹമ്മദ് അലി നയിച്ച വാരിയേഴ്‌സിനെയും തോൽപിച്ച് നാരായണൻ എമ്പ്രാന്തിരി നയിച്ച കിങ് ലയൻസ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
വിജയികൾക്കുള്ള ട്രോഫി മുരളി & ഷറഫുദ്ധീൻ വടക്കൻ എന്നിവർ വിതരണം ചെയ്‌തു. വാരിയേഴ്‌സ് ടീം മാനേജർ ബിനോയ് അധ്യക്ഷത വഹിച്ചു.