നാഷണൽ എൻജിഒ കോൺഫെഡറേഷൻ ജില്ലാ ഓഫീസ് ഉദ്ഘാടനവും ലാപ്ടോപ്പ് വിതരണവും നടത്തി

മലപ്പുറം: നാഷനൽ എൻ.ജി.ഒ കോൺഫെഡറേഷൻമലപ്പുറം ജില്ലാ ഓഫീസ് ഉദ്ഘാടനവും 400 വിദ്യാർഥികൾക്കുള്ള ലാപ്ടോപ് വിതരണവും നാഷണൽ എൻജിഒ കോൺഫെഡറേഷൻ ദേശീയ ചെയർമാൻ കെ.എ. ആനന്ദകുമാർ ഉദ്ഘാടനം ചെയ്തു. കോൺഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് സുരേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നാഷണൽ എൻജിഒ കോൺഫെഡറേഷൻ ദേശീയ കോഡിനേറ്റർ അനന്തു കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

വിവരസാങ്കേതിക വിദ്യാരംഗത്തെ പുതിയ സാധ്യതകളെക്കുറിച്ച് മുഹാജിറലി ക്ലാസ്സെടുത്തു. എൻജിഒ കോൺഫെഡറേഷൻ  കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മോഹനൻ, ജില്ലാ ഭാരവാഹികളായ അഡ്വക്കേറ്റ് മുസ്തഫ പരതക്കാട് യൂസുഫലി വലിയോറ, ബിനോയ് പാട്ടത്തിൽ, പി സി റിയാസ്, അഡ്വ.കെ.എ. ബക്കർ, വാര്യർ ഷാഫി, കുഞ്ഞുമുഹമ്മദ് മാസ്റ്റർ, സത്യൻ കണ്ടനകം, എം.കെ. മൈമൂന, ചന്ദ്രൻ മാസ്റ്റർ, ടി നാസർ ബാബു എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഉമ്മർ ചിറക്കൽ സ്വാഗതവും ബഷീർ മുതുവല്ലൂർ നന്ദിയും പറഞ്ഞു വിശദവിവരങ്ങൾക്ക് ഫോൺ: 9048 795785
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}