വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സായംപ്രഭാ ഹോം ഡിജിറ്റൽ വൽക്കരിക്കും പദ്ധതിയുടെ തുടക്കം എന്നോണം ഹോമിന്റെ നടത്തിപ്പ് ചുമതലയുള്ള കെയർ ഗീവർക്ക് ലാപ്ടോപ്പ് നൽകി പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം നിർവഹിച്ചു.
ഇതിനായി 2021-22 വർഷത്തെ സംസ്ഥാന വയോ ക്ഷേമ പുരസ്കാരത്തിൽ നിന്ന് ലഭിച്ച തുകയിൽ നിന്ന് വകയിരുത്തി. ചടങ്ങിൽ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എകെ സലീം, വാർഡ് മെമ്പർ മാരായ കുറുക്കൻ മുഹമ്മദ്, സിപി കാദർ, റഫീഖ് മൊയ്‌ദീൻ, മജീദ് മടപള്ളി, നജുമുന്നീസ സാദിഖ്, സായംപ്രഭാ ഇമ്പ്ളിമെന്റിങ് ഓഫീസ ലുബ്‌ന സായംപ്രഭാ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.