വേങ്ങര: കാൽ നൂറ്റാണ്ടുകാലമായി വേങ്ങര മസ്ജിദു തഖ് വയിൽ നടന്ന് വരുന്ന ഖുർആൻ പഠന കേന്ദ്രത്തിൽ പഠിതാക്കൾക്ക് ഖുർആൻ പഠനം കൂടുതൽ സൗകര്യ പ്രദമാകുന്നതിന് വേണ്ടി സ്ഥാപിച്ച കംമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം റിട്ട: ഡി വൈ എസ് പി ചാക്കീരി അബൂബക്കർ സാഹിബിൽ നിന്നും അപേക്ഷ സ്വീകരിച്ച് കൊണ്ട് പണക്കാട് സയ്യിദ് ഹാശി റലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
മലപ്പുറം മുണ്ടുപറമ്പ് ഖാദാ അബ്ദുള്ള ഹിഫ് ളുൽ കോളേജിൽ നിന്നും കുറഞ്ഞ കാലം കൊണ്ട് ഖുർആൻ മനപ്പാoമാക്കിയ വേങ്ങര ഇരിങ്ങല്ലൂർ കോട്ടപ്പറമ്പിലെ മുഹമ്മദ് യസീദ് എന്നവിദ്യാത്ഥിയെ ആദരിച്ചു. ഉസ്താദ് മുസ്ഥഫ ഫൈസി വടക്കുമുറി, ചാക്കീരി അബൂബക്കർ സാഹിബ്, ചാലിൽ അയമു തു മാസ്റ്റർ, വേങ്ങര ഖുർആൻ പഠനകേന്ദ്രം ഭാരവാഹികളായ ഇവി അബ്ദുസ്സലാം, കെ ടി സൈതലവി ഹാജി, ഹനീഫ ഹാജി ചേറൂർ, എം കെ കുഞ്ഞാലൻ ഹാജി, കീരി കുഞ്ഞാലസ്സൻ ഹാജി, തോട്ടശേരി അൻവർ സാദിഖ് എന്നിവർ സംബന്ധിച്ചു.