വേങ്ങര സർവീസ് കോ-ഓപ്പറേറ്റിവ് ബാങ്ക് ചന്ദ്രിക ദിന പത്രം സമ്മാനിച്ചു

വേങ്ങര: ചന്ദ്രിക അറിവിൻ തിളക്കത്തിന്റെ ഭാഗമായി വേങ്ങര സർവീസ് കോ-ഓപ്പറേറ്റിവ് ബാങ്ക് വലിയോറ ഈസ്റ്റ്‌ എ. എം. യു. പി. സ്കൂളിന് സ്പോൺസർ ചെയ്ത ചന്ദ്രിക ദിന പത്രങ്ങളുടെ വിതരണോത്ഘാടനം സ്കൂൾ അംഗണത്തിൽ വെച്ച് നടന്നു. വേങ്ങര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ. ടി. അബ്ദുൽ നാസർ എന്ന കുഞ്ഞുട്ടി സ്കൂൾ ലീഡർ ഫാത്തിമ ബിൻസിയ നൽകി ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ പി. ടി. എ. പ്രസിഡന്റ് കെ. ഗംഗധരൻ അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയരക്ടർ ഏ.കെ. നാസർ മുഖ്യ അതിഥിയായി.പി. ടി. എ വൈസ് പ്രസിഡന്റ് എ. കെ എം ഷെരീഫ്, മുൻ പി .ടി.എ പ്രസിഡണ്ട് പറമ്പിൽ അബ്ദുൾ ഖാദർ പി.ടി.എ മെമ്പർ മാർ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.
ഹെഡ്മാസ്റ്റർ എ.കെ. സോമനാഥൻ മാസ്ററർ ചടങ്ങിന് സ്വാഗതം പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}