ഒതുക്കുങ്ങൽ: ഗ്രാമപ്പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ഓപ്പൺ ജിമ്മിന്റെയും ഹാപ്പിനസ് പാർക്കിന്റെയും ഉദ്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കടമ്പോട്ട് മൂസ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സെലീന, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ മെഹനാസ്, വൈസ് പ്രസിഡന്റ് ഫൗസിയ പാലേരി, സ്ഥിരം സമിതി അധ്യക്ഷൻമാരായ ഉമ്മാട്ടു കുഞ്ഞിതു, ആബിദ റിയാസ്, കുരുണിയൻ അബ്ദുൽ കരീം, ബ്ലോക്ക് പഞ്ചായത്ത് അംഗം ആഷിഫ തസ്‌നി, പഞ്ചായത്ത് സെക്രട്ടറി പി.കെ. രാജീവ്, മെഡിക്കൽ ഓഫീസർ ഡോ. ശിഹാബുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു.
ഓപ്പൺ ജിമ്മും ഹാപ്പിനസ് പാർക്കും ഉദ്ഘാടനം ചെയ്തു
admin