സ്ഥാപക നേതാക്കളെ ആദരിച്ചു

വേങ്ങര: ലൈസൻസിഡ് എൻജിനിഴേയ്സ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) സ്ഥാപകദിനത്തോടനുബന്ധിച്ച് ലെൻസ്ഫെഡ് വേങ്ങര യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങരയിൽ വെച്ച് സ്ഥാപക ദിനാചരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയിൽ വെച്ച് വേങ്ങരയിലെ ലെൻസ്ഫെഡ് സ്ഥാപക നേതാക്കളായ എൻജിനിയർ എം ഡി രഘുരാജ്, എൻജിനിയർ മൻസൂർ പി എന്നിവരെ ആദരിച്ചു. 

യൂണിറ്റ് പ്രസിഡൻ്റ് ദുൽകിഫിൽ ടി.ടി യുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ഏരിയ പ്രസിഡൻ്റ് റിയാസലി പി.കെ ഉദ്ഘാടനം ചെയ്തു. എക്സികുട്ടീവ് അംഗങ്ങളായ സഹീർ അബ്ബാസ് നടക്കൽ, മുജീബ് റഹ്‌മാൻ, സാലിഹ് ഇ വി, റാഷിദ് എ.കെ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post