ഒതുക്കുങ്ങൽ: മുണ്ടോത്തുപറമ്പ് ഗവ. യു.പി. സ്കൂൾ ഫുട്ബോൾ അക്കാദമിയിലെ വിദ്യാർഥികൾക്ക് കൗതുകമായി ഐവറി കോസ്റ്റ് താരം ഫോഫാന ക്യാമ്പിലെത്തി. ബാസ്കോ ഒതുക്കുങ്ങൽ ക്ലബിനു വേണ്ടി കളിക്കാനായാണ് താരം കേരളത്തിലെത്തിയത്. അതിനിടയിലാണ് സന്ദർശനം.
സ്കൂൾ പഠനത്തോടൊപ്പം കായിക വിദ്യാഭ്യാസവും ഉയർത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി 14 വയസ്സിൽ താഴെയുള്ള 50 ആൺകുട്ടികൾക്കാണ് സ്കൂളിൽ ഫുട്ബോൾ പരിശീലനം നൽകുന്നത്. പി.ടി.എ.യുടെ നേതൃത്വത്തിലാണ് ഫുട്ബോൾ അക്കാദമി ആരംഭിച്ചത്.
ഒരു വിദേശതാരം ആദ്യമായാണ് ക്യാമ്പ് സന്ദർശിക്കുന്നത്. കുട്ടികൾക്കൊപ്പം പന്തുതട്ടിയും ഫോട്ടോയെടുത്തുമാണ് താരം മടങ്ങിയത്. അക്കാദമി ചെയർമാൻ എ.എ. കബീർ, കൺവീനർ എം.പി. സധു, പി.ടി.എ. പ്രസിഡന്റ് ഷരീഫ് പൊട്ടിക്കല്ല്, എം.ടി.എ. പ്രസിഡന്റ് സുമയ്യ, പി.പി. ഷരീഫ്, കോച്ച് സൽമാൻ എന്നിവർ പങ്കെടുത്തു.