വേങ്ങര: എം എസ് എഫ് സംസ്ഥാന കമ്മറ്റി നടത്തിയ മണ്ഡലങ്ങളുടെ പ്രവർത്തന പെർഫോമൻസ് ഓഡിറ്റിൽ ഒന്നാം സ്ഥാനം നേടി വേങ്ങര മണ്ഡലം എം എസ് എഫ് കമ്മറ്റി. സംസഥാന ജില്ല കമ്മറ്റികൾ പ്രഖ്യാപിക്കുന്ന മുഴുവൻ പരിപാടികളും നടത്തുകയും മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടി വ്യത്യസ്‍തമായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തതിനാണ് പുരസ്‌കാരം.
സംഘടനാ ശാക്തീകരണ കാമ്പയിൻ, റെസിഡൻഷ്യൽ ക്യാമ്പ് ,ക്യാമ്പസ് കോൺഫറൻസ് ,മാറ്റ് കലോത്സവം അടക്കം മണ്ഡലം കമ്മറ്റി നടത്തിയ മറ്റു മുപ്പതോളം പരിപാടികളെ പ്രത്യേകം പ്രസംശിച്ച് കൊണ്ടാണ് എം എസ് എഫ് സംസ്ഥാന കമ്മറ്റി വേങ്ങര മണ്ഡലത്തെ ഒന്നാമതായി പ്രഖ്യാപിച്ചത്.
പുരസ്‌കാരം എം എസ് എഫ് സംസ്ഥാന നേതാക്കളുടെ സാനിധ്യത്തിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളിൽ നിന്നും മണ്ഡലം എം എസ് എഫ് പ്രസിഡന്റ് എൻ കെ നിഷാദ്, ജനറൽ സെക്രട്ടറി സൽമാൻ കടമ്പോട്ട്, ട്രഷറർ ആമിർ മാട്ടിൽ, ഭാരവാഹികളായ റാഫി കെ പി ,ആബിദ് കൂന്തല , ആഷിക് കാവുങ്ങൽ സംസ്ഥാന എം എസ് എഫ് സെക്രട്ടറി പി എ ജവാദ്, ജില്ല എം എസ് എഫ് സെക്രട്ടറി സി പി ഹാരിസ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.