സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

വേങ്ങര: പരപ്പിൽപാറ യുവജനസംഘം ഐ റ്റീസ് കണ്ണാശുപത്രി മലപ്പുറത്തിന്റെ സഹായത്തോടെ സൗജന്യ തിമിര ശസ്ത്രക്രിയ നിർണ്ണയ , കണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. 

വലിയോറ ചെള്ളിത്തൊടു മദ്രസ്സാ അങ്കണത്തിൽ വെച്ച് നടത്തിയ ക്യാമ്പ് വേങ്ങര ഗ്രാമപഞ്ചായത്ത് അംഗം കുറുക്കൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ പാറയിൽ അസ്യ മുഹമ്മദ്, എ.കെ നഫീസ ക്ലബ്ബ് രക്ഷാധികാരി എ.കെ. എ നസീർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു. 

ക്ലബ്ബ് ഭാരവാഹികളായ സഹീർ അബ്ബാസ് നടക്കൽ, അസീസ് കൈപ്രൻ, ശിഹാബ് ചെള്ളി, മുഹ്യദ്ധീൻ കെ, അദ്നാൻ ഇ,സമദ് കുറുക്കൻ, ജംഷീർ ഇ കെ, ഹൈദർ എം, ഷമീൽ സി എന്നിവർ ക്യാമ്പ് കോഡിനേറ്റ് ചെയ്തു.
Previous Post Next Post