ലെൻസ്‌ഫെഡ് ലീഡേഴ്‌സ് അസംബ്ലി നടത്തി

വേങ്ങര: ലൈസൻസ്ഡ് എൻജിനീയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ(ലെൻസ്‌ഫെഡ്)മേഖലാ ലീഡേഴ്‌സ് അസംബ്ലി വേങ്ങരയിൽ നടന്നു. സംസ്ഥാന പി.ആർ.ഒ. ഡോ. യു.എ. ഷബീർ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അമീർ അധ്യക്ഷത വഹിച്ചു. 

പി.സി. സലീൽ കുമാർ, കെ. അഷ്‌റഫ് എന്നിവർ ക്ലാസെടുത്തു. കെ-സ്മാർട്ട് സോഫ്റ്റ്്‌വെയർ പരിശീലനത്തിന് ജാഫർ അലി നേതൃത്വം നൽകി. അമീർ പാതാരി, വി.കെ.എ. റസാഖ്, കെ. അബ്ദുറഹ്‌മാൻ, മുഹമ്മദ് ഇഖ്ബാൽ, മോഹനകൃഷ്ണൻ, സനിൽ നടുവത്ത്, നിയാസ് പറോളി, എ.വി. നൗഫൽ തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}