കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ രണ്ടാംദിവസത്തെ മത്സരങ്ങൾ പുരോഗമിക്കുമ്പോൾ പോയിന്‍റ് പട്ടികയിൽ കണ്ണൂർ ജില്ല മുന്നിൽ. 267 പോയിന്‍റ് നേടിയാണ് സ്വർണക്കപ്പിനായുള്ള പോരാട്ടത്തിൽ കണ്ണൂർ മുന്നിട്ടുനിൽക്കുന്നത്. 261 പോയിന്‍റുമായി തൃശൂരാണ് രണ്ടാമത്. ആതിഥേയരായ കൊല്ലവും നിലവിലെ ജേതാക്കളായ കോഴിക്കോടും 260 വീതം പോയിന്‍റ് നേടി മൂന്നാമതുണ്ട്.
പാലക്കാട് 257, മലപ്പുറം 247, എറണാകുളം 246, തിരുവനന്തപുരം 232, ആലപ്പുഴ 232, കോട്ടയം 228, കാസർകോട് 226, വയനാട് 217, പത്തനംതിട്ട 197, ഇടുക്കി 180 എന്നിങ്ങനെയാണ് ഉച്ചകഴിഞ്ഞ് മൂന്ന് മണിവരെയുള്ള പോയിന്‍റ് നില.