മഞ്ചേരി: എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ വരാനിരിക്കുന്ന എൽ.ഡി.സി, എൽ.ജി.എസ് പരീക്ഷകളെ ലക്ഷ്യം വെച്ച് എൽ.ഡി.സി, എൽ.ജി.എസ് പരിശീലന കോഴ്സ് ആരംഭിച്ചു. 100 മണിക്കൂർ ദൈർഘ്യമുള്ള പരിശീലനമാണ് കോഴ്സിന്റെ ഭാഗമായി നൽകുന്നത്.
കോഴ്സ് ഉദ്ഘാടനം എസ്. വൈ. എസ് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് മുഈനുദ്ദീൻ സഖാഫി വെട്ടത്തൂർ നിർവ്വഹിച്ചു. ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ വിപിഎം ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി ഡോ.അബ്ദുറഹ്മാൻ എം,ഹൈദർ കാവനൂർ, മഹനീഷ് നിലമ്പൂർ തുടങ്ങിയവർ സംബന്ധിച്ചു.