ഹാഫിള് മുഹമ്മദ് ഫർഹാൻ പുള്ളാട്ടിനെ ആദരിച്ചു

ചേറൂർ: മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഖുർആൻ പാരായണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പി പി ടി എം വൈ എച്ച് എസ് ചേറൂർ സ്കൂളിലെ വിദ്യാർത്ഥിയും അച്ചനമ്പലം സ്വദേശി പുള്ളാട്ട് ഫൈസൽ മൊയ്‌തീൻ കുട്ടിയുടെ മകനുമായ ഹാഫിള് മുഹമ്മദ് ഫർഹാൻ പുള്ളാട്ടിനെ എസ് കെ എസ് എസ് എഫ് അച്ഛനമ്പലം യൂണിറ്റ്‌ കമ്മിറ്റിക്ക് കീഴിൽ പ്രസിഡന്റ് സയ്യിദ് റാസി തങ്ങൾ മൊമെന്റോ നൽകി ആദരിച്ചു. 

യൂണിറ്റ് ട്രഷറർ മാജിദ് പി എ, വർക്കിങ് സെക്രട്ടറി മുഹ്യദ്ധീൻ എം ടി, ക്ലസ്റ്റർ ട്രഷറർ മുസ്തഫ പുള്ളാട്ട് തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}