മലപ്പുറം സഹോദയ ഇന്റർസ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് പീസ് പ്ലബിക്ക് സ്‌കൂൾ
പതിമൂന്നോളം സ്‌കൂളിലെ മത്സരാർത്ഥികൾ മാറ്റുരച്ച മത്സരത്തിൽ മികച്ച പ്രകടനം നടത്തി പീസ് പബ്ലിക് സ്‌കൂൾ വേങ്ങരയിലെ വിദ്യാർത്ഥികൾ വീണ്ടും വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തി.
കുറ്റിപ്പുറം എം. ഇ .എസ് സ്കൂളിൽ ഞായറാഴ്ച്ച നടന്ന സഹോദയ ചെസ്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ പത്ത് , പതിനാല്, പത്തൊൻപത് എന്നീ ഇനങ്ങളിൽ നടന്ന മത്സര ഇനത്തിൽ തത്തുല്യമായി മൂന്നാം സ്ഥാനം കരസ്ഥമാക്കി.
സ്‌കൂൾ തലത്തിൽ നടന്നുവരുന്ന കായിക മത്സരങ്ങളിലെല്ലാം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് അഗോരാത്രം പരിശീലനം നൽകുന്ന സ്‌കൂളിലെ മികച്ച കായികാധ്യാപകനായ ജെസീം പി.ടിയുടെ ദീർഘനാളെത്തെ നേതൃത്വപാടവമാണ് ഈ പ്രശംസാർഹമായ നേട്ടം കൈവരിക്കാൻ സാധ്യമായതെന്ന് സ്‌കൂൾ പ്രിൻസിപ്പൽ ജാസ്മിർ ഫൈസൽ പ്രത്യേകം ഓർമ്മിപ്പിച്ചു. അതോടൊപ്പം വിദ്യാർത്ഥികളുടെ വ്യത്യസ്ത അഭിരുചികൾ വളർത്തിയെടുക്കാൻ സഹയാത്രികരായി കൂടെ നിൽക്കുന്ന എല്ലാ രക്ഷിതാക്കൾക്കും പ്രത്യേകം അഭിനന്ദനങ്ങൾ രേഖപ്പെടുത്തി.