വേങ്ങര: ജനുവരി 11ന് എടക്കാപറമ്പ് എ.എം.എച്ച്.എം.യു.പി സ്കൂളിൽ വെച്ച് നടക്കുന്ന വേങ്ങര ഉപജില്ല പ്രീപ്രൈമറി കലോത്സവത്തിന്റെ ലോഗോ പ്രകാശനം കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.എം ഹംസ നിർവ്വഹിച്ചു.
ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി. പ്രമോദ്, സ്വാഗതസംഘം ചെയർമാൻ എ.ഹമീദ്, എച്ച്.എം ഫോറം കൺവീനർ റസാഖ് മാസ്റ്റർ, പ്രധാനാധ്യാപകരായ എൻ.സ്വപ്ന, രായിൻകുട്ടി, സബാഹ്, സന്തോഷ്, സുമംഗല, ഹബീബ് റഹ്മാൻ, നുസ്രത്ത്, അലക്സ്, ബിന്ദു, പി.ടി.എ ഭാരവാഹികളായ വി.ബഷീർ, ഫൈസൽ പുള്ളാട്ട്, എം.കെ സജീവൻ, കെ.പ്രസാദ്, എ.ഷംസുദ്ധീൻ എന്നിവർ സംബന്ധിച്ചു.