വേങ്ങര നിയോജകമണ്ഡലത്തിലെ വിദ്യാലയങ്ങളുടെ കെട്ടിടനിർമാണത്തിന് രണ്ടുകോടിയുടെഭരണാനുമതി

വേങ്ങര: വേങ്ങര നിയോജകമണ്ഡലത്തിലെ വിദ്യാലയങ്ങളിലെ പഠനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിന് രണ്ടുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. അറിയിച്ചു. 

ഊരകം ഗ്രാമപ്പഞ്ചായത്തിലെ ജി.എൽ.പി.എസ്. കുറ്റാളൂർ, കണ്ണമംഗലം ഗ്രാമപ്പഞ്ചായത്തിലെ ജി.എൽ.പി.എസ്. നൊട്ടപ്പുറം എന്നീ വിദ്യാലയങ്ങൾക്കാണ് ഓരോ കോടിവീതം അനുവദിച്ച് ഉത്തരവായത്.

ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് പണി ആരംഭിക്കുന്നതിനുള്ള നിർദേശം ബന്ധപ്പെട്ടവർക്ക് നൽകിയിട്ടുണ്ടെന്നും എം.എൽ.എ. അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}