മലപ്പുറം: എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഞ്ചേരിയിൽ പ്രവർത്തിച്ചുവരുന്ന സാന്ത്വന സദനത്തിന്റെ മൂന്നാം വാർഷിക സമ്മേളനം സമാപിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി ഉദ്ഘാടനം നിർവ്വഹിച്ചു.
സാന്ത്വന പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൻറെ കണ്ണീരൊപ്പാൻ സമൂഹം മുന്നോട്ടു വരണമെന്നും സാധന സദനം പോലെയുള്ള പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. എസ് വൈ എസ് ഈസ്റ്റ് ജില്ല പ്രസിഡണ്ട് മുഈനുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു. പ്രമുഖ ഖുർആൻ പ്രഭാഷകൻ ഷാഫി സഖാഫി മുണ്ടമ്പ്ര മുഖ്യപ്രഭാഷണം നടത്തി. സാന്ത്വന സദനം ഡയറക്ടർ അസൈനാർ സഖാഫി കുട്ടശ്ശേരി സന്ദേശം നൽകി.
സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി, കെ പി ജമാൽ കരുളായികെ പി ജമാൽ കരുളായി, എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി സി.കെ ഷക്കീർ, സയ്യിദ് ശിഹാബുദ്ദീൻ അഹ്സനി , സയ്യിദ് മുർത്തള ശിഹാബ് സഖാഫി, സി.മുഹമ്മദ് ഫൈസി,പി.യൂസഫ് സഅദി ,കെ സൈനുദ്ദീൻ സഖാഫി,എം ദുൽഫുകാർ സഖാഫിഎം ദുൽഫുകാർ സഖാഫി, സൈദ് മുഹമ്മദ് അസ്ഹരി, പി .പി.മുജീബ് റഹ്മാൻ പി.ടി.നജീബ്,ഡോക്ടർ എം.അബ്ദുറഹ്മാൻ,സൈനുദ്ദീൻ സഖാഫി ചെറുകുളം, അബ്ദുൽ അസീസ് സഖാഫി എലമ്പ്ര, മൊയ്തീൻകുട്ടി ഹാജി വീമ്പൂർ, ഇ എം.അസീസ് മൗലവി,ഉബൈദുള്ള സഅദി (ജിദ്ദ) മുഹിയുദ്ധീൻ കുട്ടി സഖാഫി പുകയൂർമുഹിയുദ്ധീൻ കുട്ടി സഖാഫി പുകയൂർ (ദുബൈ) തുടങ്ങിയവർ സംസാരിച്ചു.