ലഹരി വിരുദ്ധ ബോധൽക്കരണ സെമിനാർ സംഘടിപ്പിച്ചു

മുന്നിയൂർ: സ്നേഹതീരം പബ്ലിക്ക് ചാരിറ്റബിൾ സൊസൈറ്റി"- പേങ്ങാട് - (മലപ്പുറം) കാസർകോട് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ജനകീയ കാമ്പയിന്റെ ഭാഗമായി ചേളാരി ഗവ: ഹയർ സെക്കണ്ടറി എൻ എസ് എസ് ക്യാമ്പിനോടനുബന്ധിച്ച് ലഹരി വിരുദ്ധ ജനകീയ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

ടി ടി അഹമദ് കബീർ മാഷിന്റെ അധ്യക്ഷതയിൽ ജി എച്ച് എസ് എസ് ടീച്ചർ നിഫ്‌സ ഉദ്ഘാടനം നിർവഹിച്ചു.

വനിത സിവിൽ എക്സൈസ് ഓഫീസർ സില്ല - പി എസ് മുഖ്യ പ്രഭാഷണം നടത്തി. എൻ എസ് എസ് പ്രോഗ്രാം കോഡിനേറ്റർ അബ്ദുറഹിമാൻ മാസ്റ്റർ, ബീന കോഴിക്കോട് എന്നിവർ സംസാരിച്ചു.

മജീദ് കക്കാട്, സമീറ കൊളപ്പുറം, ബഷീർ ഫറോക്ക് എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}