തിരൂരങ്ങാടി: അനധികൃതമായി സ്കൂളുകളിലേക്ക് കുട്ടികളെ ഓട്ടോകളിലും മറ്റും നിറച്ചു കൊണ്ടുപോകുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് ആം ആദ്മി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ ചെമ്മാട് അങ്ങാടിയിലൂടെ പോയ ഒരു ഒട്ടോയിൽ 10 ,15 ഓളം കുട്ടികളെ നിറച്ചു ബാക്ക് വശം ബോഡി കോടിയ നിലയിൽ പോയിക്കൊണ്ടിരുന്നത്.
കുട്ടികളുടെ ജീവൻ അപകടത്തിൽ ആകുന്ന ഇത്തരത്തിലുള്ള യാത്രകൾ പരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് തിരൂരങ്ങാടി താലൂക്ക് പ്രസിഡൻറ് വി എം ഹംസക്കോയ, ഫൈസൽ ചെമ്മാട്, പി ഓ ഷമീം ഹംസ എന്നിവർ തിരൂരങ്ങാടി ജോയിൻറ് ആർടിഒക്ക് പരാതി നൽകി.