മലപ്പുറം: കുടുംബശ്രീ ജില്ലാമിഷന്റെ മാതൃകം ഇ മാഗസിൻ രണ്ടാംപതിപ്പ് പ്രകാശനം കളക്ടർ വി.ആർ. വിനോദ് നിർവഹിച്ചു. ജില്ലാ മിഷൻ കോ -ഒാർഡിനേറ്റർ ജാഫർ കെ. കക്കൂത്താണ് ചീഫ് എഡിറ്റർ. കുടുംബശ്രീയുടെ വിവിധ പദ്ധതികളും സി.ഡി.എസ്., ബാലസഭ തുടങ്ങിയവയിൽനിന്നുള്ള രചനകളും കുടുംബശ്രീ മുഖേനയുള്ള തൊഴിലവസരങ്ങളും വിജയഗാഥകളും അടങ്ങിയതാണ് ഡിജിറ്റൽ മാഗസിൻ.
കുടുംബശ്രീ ജില്ലാ മിഷൻ എ.ഡി. എം.സി. മുഹമ്മദ് കട്ടൂപ്പാറ, ഡി.പി.എം. കെ.എസ്. ഹസ്‌കർ, ഡി.പി.എം. റൂബിരാജ്, ബ്ലോക്ക് കോ -ഓർഡിനേറ്റർമാരായ എം. ആര്യ, അനീഷ് ബാബു, അബ്ദുൽ ഖയ്യും, മുഹമ്മദ് സമീർ, എം. വിഷ്ണു, റിസോഴ്സ് പേഴ്‌സൺ റിസ്‌വാന ഹബീബ് തുടങ്ങിയവർ പങ്കെടുത്തു.