തിരൂരങ്ങാടി: കുഴൽപണവുമായി യാത്രക്കാരൻ ചെമ്മാട് ബസ് സ്റ്റാൻഡിൽ പോലീസിന്റെ പിടിയിലായി. കൊടുവള്ളി സ്വദേശി ചെവിടകം പാറക്കൽ അബ്ദുൽ മജീദ് (57) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 1495500 രൂപ പിടികൂടി. വിവിധ ആളുകൾക്ക് വിതരണം ചെയ്യാൻ എത്തിച്ച കുഴൽപ്പണം ആണെന്ന് പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ ഡാൻസഫ് സംഘവും തിരൂരങ്ങാടി എസ് ഐ സുജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവുമാണ് പിടികൂടിയത്.
ചെമ്മാട് ബസ് സ്റ്റാൻഡിൽ വെച്ച് കുഴൽപണവുമായി യാത്രക്കാരൻ പിടിയിൽ
admin
Tags
Malappuram