വേങ്ങര: മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി വേങ്ങര ഗവ: മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗത്തിൽ ഓരോ ക്ലാസ്സ് റൂമിലും വേസ്റ്റ് ബിൻ സ്ഥാപിച്ചു. സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പസ് എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിന് വേണ്ടി ലെൻസ് ഫെഡ് വേങ്ങരയുടെ സഹകരണത്തോടെയാണ് വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചത്.
വേങ്ങര പഞ്ചായത്ത് പ്രസിഡൻറ് ഹസീന ഫസൽ, ലെൻസ് ഫെഡ് ഏരിയാ കമ്മറ്റി പ്രസിഡന്റ് റിയാസലി പി കെ എന്നിവർ ചേർന്ന് സ്കൂൾ പ്രിൻസിപ്പൽ ഇൻചാർജ് രാജൻ മാസ്റ്റർക്ക് ഒരു ഡസനോളം വരുന്ന വേസ്റ്റ് ബിന്നുകൾ കൈമാറി.
ചടങ്ങിൽ വേങ്ങര പത്താം വർഡ് മെമ്പർ ഹസീന ബാനു, ലെൻസ് ഫെഡ് ജില്ലാ സെക്രട്ടറി വി.കെ എ റസാഖ്, കമ്മറ്റി അംഗങ്ങളായ സഹീർ അബ്ബാസ്, മുജീബ് റഹ്മാൻ, സ്കൂൾ എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ആരിഫ ടീച്ചർ, സെബീർ അലി മാസ്റ്റർ, അധ്യാപകരായ അനീഷ് പി.വി, രാജേഷ്, എൻ എസ് എസ് വൊളണ്ടിയർമാർ എന്നിവർ പങ്കെടുത്തു.