വേങ്ങര: മലപ്പുറം ജില്ലാ പഞ്ചായത്ത് റോഡ് സുരക്ഷയുടെ ഭാഗമായി ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഹെൽമെറ്റ് വിതരണവും റോഡ് സുരക്ഷ ബോധവത്കരണ ക്ലാസും നടത്തി. ബോധവൽക്കരണത്തിന്റെ ഭാഗമായി ജിഎച്ച്എസ്എസ് കുറുക്ക സ്കൂളിന് അനുവദിച്ച ഹെൽമറ്റുകളുടെ വിതരണ ഉദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ നിർവഹിച്ചു.
ചടങ്ങിൽ പിടിഎ പ്രസിഡന്റ് പറങ്ങോടത്ത് അസീസ് അധ്യക്ഷതവഹിച്ചു. പ്രധാന അധ്യാപിക ജസീർ സ്വാഗതം പറഞ്ഞു.