വേങ്ങര: വികസിത് ഭാരത് സങ്കൽപ യാത്ര- കെ വി കെ തവനൂർ & ഫാക്ട് ആഭിമുഖ്യത്തിൽ
വലിയോറ പാടത്ത് ഡ്രോൺ ഡെമോൺസ്ട്രഷൻ സംഘടിപ്പിച്ചു. വേങ്ങര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് ഉദ്‌ഘാടനം നിർവഹിച്ചു.
പരിപാടിയിൽ വേങ്ങര കൃഷി അസിസ്റ്റന്റ് സിബി അഗസ്റ്റിൻ, വേങ്ങര ബ്ലോക്ക് ആത്‍മ പ്രതിനിധി നസീർ, FACT ട്രെയിനർ ഫസീല, കെ വി കെ ട്രെയിനർ ശ്രുതി, വാർഡ് മെമ്പർ കണ്ണാട്ടിൽ മജീദ് എന്നിവർ പ്രസംഗിച്ചു.
കൃഷിഭവൻ സ്റ്റാഫ് ഫർഷാദ്, അലവിക്കുട്ടി സനിൽകുമാർ, റഷീദ്, ഇസ്മായിൽ, റിയാസ്, ഇല്യാസ്, ഹംസ, ശങ്കരൻ, കൃഷ്ണൻ കുട്ടി എന്നിവർ സംബന്ധിച്ചു.