പി ഡി പി പറപ്പൂര്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി

പറപ്പൂർ: പറപ്പൂര്‍ പഞ്ചായത്തിലെ പൊതുശ്മശാന ഭൂമി 
ഉപയോഗപ്രദമാക്കാനുളള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പറപ്പൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പി ഡി പി പറപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

നൂറു കണക്കിന് കുടുംബങ്ങളുടെ അടിസ്ഥാന ആവശ്യമായി പരിഗണിച്ചുകൊണ്ട് ശ്മശാന വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ടു കൊണ്ട് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനവും സമര്‍പ്പിച്ചു.

പ്രതിഷേധ ധര്‍ണ്ണ പി ഡി പി സംസ്ഥാന സെക്രട്ടറിയേറ്റംഗം സലീം ബാബു ഉദ്ഘാടനം ചെയ്തു. പി ടി കുഞ്ഞിമുഹമ്മദ്, നസീര്‍ ചെമ്പകശ്ശേരി, സിറാജ്, ചേക്കു കുരുണിയന്‍, അഷ്റഫ്  തുടങ്ങിയവര്‍ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}