കണ്ണമംഗലം: ഓട്ടോറിക്ഷയോടിച്ച് ഒരുദിവസത്തെ കുടുബവരുമാനം കണ്ടെത്തുന്ന ഓട്ടോറിക്ഷാ ഡ്രൈവർ തന്റെ ഒരുദിവസത്തെ വരുമാനം മുഴുവനായി സാന്ത്വനപ്രവർത്തനത്തിനായി നൽകി. കണ്ണമംഗലം അച്ചനമ്പലത്തെ ഓട്ടോഡ്രൈവർ കൊണ്ടാടൻ മുസ്തഫയാണ് അന്നേദിവസം രാവിലെമുതൽ ഈ ലക്ഷ്യത്തിനായി പണിയെടുത്ത് കിട്ടിയ തുക കൈമാറിയത്. അച്ചനമ്പലം അങ്ങാടിയിൽവെച്ചു നടന്ന ചടങ്ങിൽ നെടുമ്പള്ളി സൈദു തുക കൈപ്പറ്റി.
ഷുക്കൂർ കണ്ണമംഗലം, മുസ്തഫ കടക്കോട്ടേരി, ഇ.കെ. ഇർഷാദലി എന്നിവർ പ്രസംഗിച്ചു.