വേങ്ങര: ജൂനിയർ ഫുട്ബോൾ താരങ്ങൾക്ക് പോത്സാഹനം നൽകികൊണ്ട് റൈറ്റ് അലൂമിനിയം വേങ്ങര സ്പോൺസർ ചെയ്ത ജേഴ്സി
കണ്ണാട്ടിപ്പടി ഇരുകുളം പള്ളിപ്പാറ സൂപ്പർലീഗ് ഫുട്ബോൾ ടൂർണ്ണമെന്റിൽ എഫ്.സി പള്ളിപ്പാറ ജൂനിയർ ടീം ക്യാപ്റ്റന് നൽകി മുൻ ഫുട്ബോൾ കളികാരനും സേവ് കുറ്റൂർ കൺവീനറുമായ സുബൈർ പനക്കൽ നിർവഹിച്ചു.
വേങ്ങര പ്രദേശത്ത് കലാ കായിക മേഖലയിൽ ഏറ്റവും മികച്ച വേദികളാൽ സുപരിചിതമായ കുറ്റൂർ സൗത്ത് പ്രദേശത്ത് ജൂനിയർ താരങ്ങൾക്ക് പോത്സാഹനം നൽകുന്ന ഇത്തരം പ്രവർത്തനങ്ങൾ അഭിമാനകരമാണെന്ന് പ്രകാശനം നിർവഹിച്ച സുബൈർ പനക്കൽ പറഞ്ഞു.