തിരൂർ: ജെ സി ഐ ഇന്ത്യ സോൺ 21, ലേഡി ജെ സി വിങ്ങിന്റെ കീഴിൽ നടത്തുന്ന നാഷണൽ ഗേൾ ചൈൽഡ് ഡേയുടെ ഭാഗമായി ഫെമി ലീഡ് എന്ന പേരിൽ ജി ടെക് വേങ്ങരയുമായി സഹകരിച്ച് പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു.
തിരൂർ നൂർ ലൈകിൽ നടന്ന പരിപാടിയിൽ ജി ടെക് മലപ്പുറം ജില്ലാ ഏരിയ മാനേജർ മുഹമ്മദ് ഷഫീഖ് മുഖ്യഥിതിയായി. ലേഡി ജെ സി സോൺ ഡയറക്ടറും സോൺ ട്രൈനറുമായ ജെഎഫ്എ ശ്രീരേഷ്മി ക്ലാസിന് നേതൃത്വം നൽകി.
പെൺകുട്ടികളുടെ അവകാശങ്ങളെ കുറിച്ചും സ്വയം പ്രതിരോധത്തെ കുറിച്ചും വിദ്യാർത്ഥിനികൾക്ക് അവബോധനം നൽകി.
ലോ പ്രസിഡന്റ് ജെഎഫ്ഡി സുഫൈൽ പാക്കട, മുൻ പ്രസിഡന്റും സോൺ വൈസ് പ്രസിഡന്റ്റുമായ ജെസിഐ സെൻ. മുഹമ്മദ് അഫ്സൽ, ജി ടെക് വേങ്ങര മാനേജിങ് ഡയറക്ടർ ജെഎഫ്എം മുഹമ്മദ് ഷാഫി, ലോ വൈസ് പ്രസിഡന്റ് ജെസി അസ്ഹബ് എന്നിവർ സംസാരിച്ചു.