വേങ്ങര: വേങ്ങര പോലീസ് സ്റ്റേഷനിൽ നിന്നും സ്ഥലം മാറി പോകുന്ന എസ് എച്ച് ഒ മുഹമ്മദ് ഹനീഫക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യുണിറ്റ് യാത്രയയപ്പു നൽകി.
യുണിറ്റ് പ്രസിഡന്റ് അബ്ദുൽ അസീസ് ഹാജി അധ്യക്ഷത വഹിച്ചു. വേങ്ങര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുച്ചിയാപ്പു ഉദ്ഘാടനം ചെയ്തു.
വ്യാപാരി വൈസ് പ്രസിഡന്റുമാരായ എ കെ കുഞ്ഞിതുട്ടി ഹാജി, അബ്ദുറഹ്മാൻ ഹാജി, സെക്രട്ടറിമാരായ യാസർ അറഫാത്ത്, ശിവ ശങ്കരൻ നായർ, ട്രഷറർ എൻ മൊയ്‌ദീൻ ഹാജി, കുട്ടൻ എന്നിവർ ആശംസകൾ ഹർപ്പിച്ചു സംസാരിച്ചു.
ജനറൽ സെക്രട്ടറി സൈനുദ്ധീൻ ഹാജി എം കെ സ്വാഗതവും കിഡ്സ് ബാവ നന്ദിയും പറഞ്ഞു.