തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ചെമ്മാട്ടഅങ്ങാടിയിൽ നടത്തിക്കൊണ്ടിരിക്കുന്ന പൂക്കൾ വെക്കുവാനുള്ള കൈവരി നിർമ്മാണം തൃക്കുളം ഭാഗത്തെ അവഗണിക്കുന്നതായും ചെമ്മാട് അങ്ങാടിയെ ഒരുഭാഗത്തേക്ക് മാറ്റി തൃക്കുളം ഭാഗത്തെ തകർക്കുവാനുള്ള ശ്രമമാണെന്ന് തൃക്കളം ഭാഗത്തെ അവഗണിക്കുന്നതായും ചില കുത്തകകളെ സഹായിക്കുന്ന തിന്നായി ചെയ്യുകയാണെന്നും പ്രദേശവാസികൾ പറയുന്നു.
സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സ്ഥാപിക്കുന്ന കൈവരികൾ തൃക്കുളം ഭാഗത്തേക്കും കോഴിക്കോട് റോഡിലേക്കും സ്ഥാപിക്കണമെന്നതാണ് ആവശ്യം പഴയത് മുറിച്ചുമാറ്റി ഇരുമ്പിലേക്ക് തൂക്കി വിൽക്കുകയല്ലാതെ വേറൊന്നും ചെയ്യാൻ കഴിയില്ല അതിൽ തന്നെ പൂക്കൾ വെക്കാൻ സൗകര്യം ചെയ്യുകയും കൈവരികൾ ഇല്ലാത്ത ഭാഗത്ത് കൈവരികൾ വെച്ചിരുന്നുവെങ്കിൽ പൊതുജനങ്ങൾക്ക് നടപ്പാത വഴി നടക്കാൻ സൗകര്യവുമായിരുന്നു തൃക്കളം സ്കൂളിലേക്ക് അടക്കം കുട്ടികൾ റോഡിലൂടെയാണ് നടന്നു പോകുന്നത് അവിടെയായിരുന്നു കൈവരികൾ സുരക്ഷാകരണം കൊണ്ട് വേണ്ടിയിരുന്നത് എന്നതുമാണ് പൊതുജനങ്ങളുടെ അഭിപ്രായം
എന്നാൽ കൈവരികൾ സ്ഥാപിക്കുന്നതിൽ ആദ്യം ഉണ്ടായിരുന്നത് എടുത്തു മാറ്റി പകരം ചില ബിൽഡിംഗ് ഓണർ മാരുടെ സൗകര്യത്തിനനുസരിച്ച് മാറ്റി സ്ഥാപിച്ചതായും പരാതികൾ ഉയരുന്നുണ്ട് കൈവരിയുടെ അശാസ്ത്രീയ നിർമ്മാണം ഇതിനുമുമ്പ് പത്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് ഇതിനെതിരെ അടിയന്തരമായി നടപടികൾ എടുക്കണമെന്നാ ആവശ്യപ്പെട്ടുകൊണ്ട് തിരൂരങ്ങാടി മണ്ഡലം അം ആദ്മി പ്രസിഡണ്ട് വിഎം ഹംസക്കോയ , അബ്ദുൽ റഹീം പൂക്കത്ത് , ഫൈസൽ ചെമ്മാട് എന്നിവർ പൊതുമരാമത്ത് വകുപ്പിന് പരാതി നൽകി