മലപ്പുറം: പാണക്കാട് പരി ഹൗസിൽ സെയ്തുട്ടിയുടെ മകൻ സമീർ നവാസ് (29) ആണ് അബുദാബിയിൽ ഉറക്കിനിടെ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത്. മൃതദേഹം പുലർച്ചയോടെ നാട്ടിലെത്തിച്ച് നാളെ രാവിലെ മലപ്പുറം പട്ടർക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഭാര്യ: ഷഹനാസ്. നാല് മാസം പ്രായമായ ഒരു കുഞ്ഞുണ്ട്. മാതാവ് ആച്ചുട്ടി. സഹോദരങ്ങൾ: ഷെഫീഖ്, തെഹാനി, തസ്ലീമ.