വേങ്ങര: കാൽ നൂറ്റാണ്ടിലധികമായി മത വിദ്യാഭ്യാസ വൈജ്ഞാനിക രംഗത്ത് സുസ്ഥിർഹമായ സേവനമനുഷ്ഠിച്ചുകൊണ്ട് അതിവേഗം മുന്നേറികൊണ്ടിരിക്കുന്ന വേങ്ങര മനാറുൽ ഹുദാഅറബി കോളേജ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ "വിജ്ഞാനമാണ് വെളിച്ചം വിശ്വാസമാണ് വിമോചനം" എന്ന പ്രമേയത്തിൽ ജനുവരി 25ന് നാളെ വ്യാഴാഴ്ച സംഘടിപ്പിക്കുന്നമഹാ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വ്യാഴാഴ്ച രാവിലെ 9 മണിക്ക് തലമുറ സംഗമത്തോടെ സമ്മേളനത്തിന് തുടക്കമാവും. കോളേജിന്റെ ഫൗണ്ടറും നാളിതുവരെ പ്രസിഡണ്ടുമായ പി കെ അബ്ദുൽമജീദ് മദനി തലമുറ സംഗമം ഉദ്ഘാടനം ചെയ്യും. പി പി മുഹമ്മദ്മദനി മോങ്ങം മുഖ്യപ്രഭാഷണം നടത്തും.
തുടർന്ന് രാവിലെ 11:30 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ കളിച്ഛങ്ങാടം നടക്കും.
ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ നടക്കുന്ന സർഗ്ഗവിരുന്നിൽ കോളേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന അൽഫിത്ർ ഫ്രീപ്രൈമറി സ്കൂൾ, യു പി സ്കൂൾ, ഖുർആൻ അക്കാദമി, അറബിക്കോളേജ് എന്നീ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുക്കും.
വൈകിട്ട് 5 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടിപി അബ്ദുല്ലക്കോയമദനി ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പൽ നസീറുദ്ദീൻ റഹ്മാനി അധ്യക്ഷത വഹിക്കും. തിരൂരങ്ങാടി തഹസിൽദാർ പി ഓ സാദിഖ്. ഊരകം പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്ല മൻസൂർ തങ്ങൾ. കേരള ജംഇയ്യത്തുൽ ഉലമസംസ്ഥാന ജനറൽ സെക്രട്ടറി ഹനീഫ് കായക്കൊടി. ഐഎസ്എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സലാഹി. സംസ്ഥാന വൈസ് പ്രസിഡണ്ട് സുബൈർ പീടിയേക്കൽ. ഖുർആൻ അക്കാദമി ഡയറക്ടർ ബാദുഷ ബാഖവി. തുടങ്ങിയ പ്രമുഖർ സംബന്ധിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വേങ്ങരപ്രസ് ക്ലബ്ബിൽനടന്ന വാർത്താ സമ്മേളനത്തിൽഅറിയിച്ചു. മനാറുൽഹുദാ അറബി കോളേജ് ജനറൽ സെക്രട്ടറി വി കെ സി ബീരാൻ കുട്ടി, കോളേജ് പ്രിൻസിപ്പാൾ നസീറുദ്ദീൻ റഹ്മാനി, കോളേജ് ഡയറക്ടർ ബാദുഷ ബാഖവി, കെ എൻ എം മണ്ഡലം സെക്രട്ടറി പി കെ നസീം വേങ്ങര ശാഖാ സെക്രട്ടറി പി മുജീബ്റഹ്മാൻ മെമ്പർ സി എം മുഹമ്മദ് അഫ്സൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.