വേങ്ങര കുറ്റൂർ: പി.എം.എസ് .എ .എം. യു പി സ്‌കൂൾ വേങ്ങര കുറ്റൂരിൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി അഭിഷേക് യു. പി. കളഞ്ഞു കിട്ടിയ സ്വർണാഭരണം സ്കൂൾ ഹെഡ്മാസ്റ്ററിന് കൈമാറി മറ്റു വിദ്യാർത്ഥികൾക്ക് മാതൃകയായി. അഭിഷേകിനെ സ്കൂൾ അസംബ്ലിയിൽ വെച്ച് അനു മോദിക്കുകയും
വേങ്ങര പാലിയേറ്റീവ് യൂണിറ്റിലേയ്ക്ക് സ്കൂൾ കുട്ടികൾ സമാഹരിച്ച തുക ഹെഡ്മാസ്റ്റർ എ.പി.ഷീജിത്ത്, PTA പ്രസിഡൻ്റ് പി.പി.അബ്ദുൾ നാസർ, സ്കൂൾ ലീഡർ അനുചന്ദ് എന്നിവർ ചേർന്ന് വേങ്ങര പാലിയേറ്റീവ് യൂണിറ്റ് പ്രസിഡന്റ് പുല്ലമ്പലവൻ ഹംസക്ക് കൈമാറുകയും ചെയ്തു.
ചടങ്ങിൽ എ.പി. ഷീജിത്ത് , പി .പി അബ്ദുൾ നാസർ ,പാലിയേറ്റീവ് സെക്രട്ടറി ടി.കെ ബാവ , പി .പി . കുഞ്ഞാലി മാഷ്,സ്റ്റാഫ് സെക്രട്ടറി പ്രദീപൻ കെ, എന്നിവർ സംസാരിച്ചു.