മഞ്ചേരി: എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിൽ പി എസ് സി പരീക്ഷ പരിശീലനം ആരംഭിക്കുന്നു. എൽ. ഡി. സി, പത്താംതരം പ്രിലിമിനറി, ഡിഗ്രി ലെവൽ മെയിൻസ് തുടങ്ങിയ പരീക്ഷ പരിശീലനം ലക്ഷ്യം വെച്ച് സൺഡേ ബാച്ച് ജനുവരി 21 ന് ആരംഭിക്കുന്നു.
എൽ ഡി സി പരീക്ഷ പരിശീലനത്തിനായി ഫ്രൈഡേ ബാച്ച്, തിങ്കൾ ബുധൻ ശനി എന്നീ ദിവസങ്ങളിൽ മറ്റൊരു ബാച്ച് കൂടെ ജനുവരി അവസാനത്തോടെ ആരംഭിക്കുന്നു. കേരളത്തിലെ പ്രഗൽഭരായ അധ്യാപകരുടെ മേൽനോട്ടത്തിലാണ് ക്ലാസുകൾ നടന്നു വരുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി എസ് വൈ എസ് ജില്ലാ കമ്മിറ്റിയുടെ സ്കോളർഷിപ്പ് ഉണ്ടായിരിക്കുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 15. അപേക്ഷാഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക. 9074971127, 9846228943.
ഇതു സംബന്ധമായി ചേർന്ന ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടേഴ്സ് ബോർഡ് യോഗം ജില്ലാ സെക്രട്ടറി സി കെ ശക്കീർ ഉദ്ഘാടനം ചെയ്തു. സി. ഇ. ഓ വിപിഎം ഇസഹാഖ് അധ്യക്ഷത വഹിച്ചു. എ.പി. ബഷീർ ചെല്ലക്കൊടി, പി പി മുജീബ് റഹ്മാൻ, അഡ്വ മമ്മോക്കർ, അനസ് കാരിപ്പറമ്പ്, ജാബിർ സിദ്ദീഖി വടക്കുമുറി, ഹാരിസ് പെരിമ്പലം, ഉനൈസ് തൃപ്പനച്ചി, ജഅഫർ സ്വാദിഖ് സഖാഫി പുളിയക്കോട് തുടങ്ങിയവർ സംബന്ധിച്ചു. ലൈഫ് സെക്രട്ടറി ഡോ. അബ്ദുറഹ്മാൻ എം സ്വാഗതവും, സിറാജുദ്ദീൻ പി നന്ദിയും പറഞ്ഞു