കോട്ടക്കൽ: ജൂനിയർ ചേമ്പർ ഇന്റർ നാഷണൽ (ജെ.സി.ഐ) കോട്ടക്കൽ ചാപ്റ്റർ ഇൻസ്റ്റലേഷൻ പ്രൗഢമായി. ബൂൺ ഇൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോടക്കൽ ചാപ്റ്ററിന്റെ 41 )മത് പ്രസിഡണ്ടായി ഷാദുലി ഹിറ സ്ഥാനമേറ്റു. കോട്ടക്കൽ നഗരസഭ ആക്ടിംഗ് ചെയർ പേഴ്സൺ ഡോ.കെ.ഹനീഷ ഉദ്ഘാടനം ചെയ്തു. ഐ.പി.പി ഷിഹാബ് . കെ.പി. അധ്യക്ഷത വഹിച്ചു. ജെ.സി.ഐ സോൺ പ്രസിഡണ്ട് ചിത്ര.കെ.എസ് മുഖ്യാതിഥിയായിരുന്നു.
സോൺ വൈസ് പ്രസിഡന്റ് ജാബിർ ഇൻഡോറ, സെക്രട്ടറി ഷഫീഖ് വടക്കൻ, സോൺ ഓഫീസർമാരായ ബാസിത് അൽ ഹിന്ദ്, റഷീദ് റെഡ് മീഡിയ, ചാപ്റ്റർ സെക്രട്ടറി ഡോ.ഹൈദർ ഹസീബ്,അസീസ് വിളംബരം,ടി.സാദിഖ് തുടങ്ങിയവർ സംസാരിച്ചു.