"തണലറ്റവർക്ക് തുണയാവുക" എന്ന ശീർഷകത്തിൽ എസ് വൈ എസ് ഇരിങ്ങല്ലൂർ സർക്കിളും ഓടക്കൽ ലൈഫ് സ്റ്റൈൽ ഹെൽത്ത് സെന്ററും സംയുക്തമായി കുറ്റിത്തറ എ എം യു പിസ്കൂളിൽ വെച്ച് സൗജന്യ യൂനാനി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വൈസ് പ്രസിഡണ്ട് ഇ കെ സൈതുബിൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സർക്കിൾ ജനറൽ സെക്രട്ടറി സൽമാൻ സഅദി അധ്യക്ഷത വഹിച്ചു.ഡോ:ഒ കെ എം അബ്ദുറഹ്മാൻ ആരോഗ്യ ബോധവൽക്കരണ സന്ദേശ പ്രഭാഷണം നടത്തി.
പറപ്പൂർ പഞ്ചായത്ത് വാർഡ് 5,7മെമ്പർമാരായ എ പി അബ്ദുൽ ഹമീദ്, ലക്ഷ്മണൻ എന്നിവർ ആശംസകൾ അറിയിച്ചു.
ശരീര വേദനകൾ, സന്ധിരോഗങ്ങൾ, ഗ്യാസ്ട്രിക് പ്രശ്നങ്ങൾ, കഫ രോഗങ്ങൾ എന്നീ വിഭാഗങ്ങളിലായി നടന്ന ക്യാമ്പിന് ഡോ:ഒ കെ എം അബ്ദുറഹ്മാൻ, ഡോ :യൂസുഫ് ഫർഹാൻ, ഡോ :എൻ വി ഹുസ്ന എന്നിവർ നേതൃത്വം നൽകി. ഡോക്ടർ നിർദ്ദേശിക്കപ്പെട്ടവർക്ക് ക്യാമ്പിൽ വച്ച് ഹിജാമയും തെറാപ്പിയും നൽകുകയും ക്യാമ്പിൽ പങ്കെടുത്തവർക്ക് തുടർ ചികിത്സക്കുള്ള പ്രിവിലേജ് കാർഡ് സൗജന്യമായി നൽകുകയും ചെയ്തു. നൂറോളം പേർ പങ്കെടുത്ത ക്യാമ്പിന് സർക്കിൾ സാന്ത്വനം സെക്രട്ടറി ഹസീബ് മാസ്റ്റർ സ്വാഗതവും സർക്കിൾ പ്രസിഡണ്ട് മുസ്തഫ അഷ്‌റഫി നന്ദിയും അറിയിച്ചു.